ഓഗസ്റ്റ് നാലാം തിയ്യതി ഞാന്‍ ബസ്സില്‍ പോസ്റ്റു ചെയ്ത അനുഭവക്കുറിപ്പാണിത് :
ഞാന്‍ വിക്കിപീഡിയയില്‍ ചേരുന്നത് കഴിഞ്ഞ മെയ് മാസത്തിലാണ്. അതിനും വളരെ മുന്‍പ് തന്നെ ബ്ലോഗ് എഴുതാനും ക്വിസ്സിനും മറ്റും വിക്കിപീഡിയ റഫര്‍ ചെയ്യാറുണ്ടായിരുന്നു. ഏതോ ഒരു ഇംഗ്ലീഷ് ലേഖനത്തിന്റെ അപര്യാപ്തത ശ്രദ്ധയില്‍ പെട്ടതുകൊണ്ട് അത് തിരുത്താന്‍ വേണ്ടിയാണ് വിക്കിപീഡിയയില്‍ അംഗത്വമെടുത്തത് എന്നാണു എന്റെ ഓര്‍മ്മ. എന്നാല്‍ തിരുത്തേണ്ട പേജിന്റെ സംവാദം പേജിന്റെ നീളം കണ്ടു എഡിറ്റു ചെയ്യാതെ പിന്മാറുകയായിരുന്നു. കോപ്പിറയ്ററ് സംബന്ധിച്ച വിഷയങ്ങളില്‍ വിവരം വളരെ കുറവായിരുന്നതുകൊണ്ടും (എന്ന് വച്ച് മറ്റു വിഷയങ്ങളില്‍ അപാര ജ്ഞാനമാണെന്ന് തെറ്റിദ്ധരിക്കരുത്) അതെപ്പറ്റി വായിച്ചു മനസിലാക്കാന്‍ നേരം ഇല്ലാതെ പോയതുകൊണ്ടും പിന്നെ ആ വഴിക്കു ചിന്തിച്ചില്ല.
ജൂണ്‍-ജൂലൈ പരീക്ഷാക്കാലമായിരുന്നു. മൂന്നു വാല്യങ്ങളിലായി ഇറങ്ങുന്ന അറുബോറന്‍ മെഡിക്കല്‍ ബുക്കുകള്‍ വായിച്ചാല്‍ തീരില്ല എന്നാ ഉത്തമ ബോധ്യമുണ്ടായിരുന്നതുകൊണ്ട് സ്വയം എഴുതി തയ്യാറാക്കിയ നോട്ടുകളാണ് പടിചിരുന്നത്.സ്വയം നോട്ട് എഴുതാന്‍ വിക്കിപീഡിയ ഉപയോഗിക്കുകയും ചെയ്തിരുന്നു.ഞാന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സൈറ്റായ വിക്കിപ്പീഡിയ ക്കുവേണ്ടി എന്തെങ്കിലും ചെയ്യണം എന്ന തോന്നല്‍ ഉണ്ടാകുന്നത് ഈ സമയത്താണ്.അങ്ങനെ കഴിഞ്ഞ ആഴ്ച എന്റെ കോളേജിനെ പറ്റിയുള്ള ലേഖനം തിരുത്തി ഇംഗ്ലീഷ് വിക്കിപീഡിയില്‍ കാലുകുത്തി. പിന്നീട് മെഡിസിനുമായി ബന്ധമുള്ള ചില പേജുകളും തിരുത്തി.
മലയാളം വിക്കിപീടിയയില്‍ എത്തുന്നത് റസിമാന്റെ ബസ്സുകളിലെ ലിങ്ക് ഫോളോ ചെയ്താണ്. അമേരിക്കയിലായിരുന്ന കാലത്ത് റസിമാന്‍ മലയാളം വിക്കിയിലേക്ക് ദിവസവും കുറഞ്ഞത് ഒരു ലിങ്കെങ്കിലും ബസ്സിലിടും.(റസിമാന്റെ ബസ്സില്‍ കമെന്റിടുന്നവരൊക്കെ വിക്കി പുലികളാണെന്ന സത്യം മിനിഞ്ഞാന്നാണ് മനസിലാക്കുന്നത്).മലയാളം ഊര്‍ജിതമായി പഠിച്ചുകൊണ്ടിരിക്കുന്ന സമയം. ഒരു ലേഖനം ആദ്യം മുതല്‍ അവസാനം വരെ വായിക്കുമ്പോളെക്കും മിനിമം ഇരുപതു വാക്കെങ്കിലും നിഘണ്ടുവില്‍ നോക്കേണ്ടതായി വരും(എന്നാലെന്താ, തമോദ്വാരം,ത്വരണം, ഗുരുത്വാകര്‍ഷണം എന്നീ കിടിലന്‍ വാക്കുകളൊക്കെ പഠിക്കാന്‍ പറ്റി).
മലയാളം വിക്കിപീഡിയയില്‍ ചേരണം എന്ന ആഗ്രഹം അഞ്ചു ദിവസം മുന്‍പ് വരെ സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നു.എല്ലാത്തിനും കാരണം ചമ്മന്തിയാണ്. കോടാനുകോടി ഫാന്‍സുള്ള എന്റെ ബ്ലോഗില്‍ പരാമര്‍ശിച്ചു ചമ്മന്തിക്ക് ഞാന്‍ ആഗോളശ്രദ്ധ(?) നേടിക്കൊടുത്തു.മലയാളം വിക്കിപീഡിയയില്‍ ഞാന്‍ ആദ്യമായി സെര്‍ച്ച് ചെയ്ത വാക്കും ‘ചമ്മന്തി’ തന്നെ.ആ പേരില്‍ ഒരു താള് ഉണ്ടായിരുന്നില്ല. എന്റെ ബ്ലോഗില്‍ പരാമര്‍ശിക്കപ്പെട്ടിട്ടും ചമ്മന്തിക്ക് ഒരു വിക്കിപിഡിയ ലേഖനം ഇല്ലാതെ പോകുകയോ?ലജ്ജാവാഹം.അതുകൊണ്ട് കൂട്ടുകാരുടെ പ്രചോദനം കൈമുതലാക്കി വിക്കിയില്‍ ചമ്മന്തി ലേഖനം എഴുതി.വിവരമുള്ള എഡിറ്റര്‍മാര്‍ കൈവച്ചതുകൊണ്ട് ആ പേജു ഭംഗിയായി.
ഇന്നലെ മെഡിസിനുമായി ബന്ധമുള്ള ചില ലേഖനങ്ങള്‍ വായിച്ചുനോക്കി. കരച്ചില് വന്നു പോയി.ഒരുപാട് സാങ്കേതിക പദങ്ങളുടെ മലയാളം അറിഞ്ഞാലേ തിരുത്താന്‍ പറ്റുകയുള്ളൂ എന്നുള്ളതുകൊണ്ട് പലതും തിരുത്താന്‍ മുതിര്‍ന്നില്ല.എന്നാല്‍ വിട്ടുകൊടുക്കാന്‍ ഉദ്ദേശമില്ല.എല്ലാവിധ ഇംഗ്ലീഷ് വാക്കുകള്‍ക്കുമുള്ള മലയാളം പദം പഠിക്കാന്‍ പോണുണ്ട്.അടുത്ത് തന്നെ അങ്ങോട്ട് തിരുത്താനും പോകുന്നുണ്ട്.വൈദ്യശാസ്ത്രം വിഭാഗം ഒന്ന് നന്നാക്കിയെടുതിട്ടു തന്നെ കാര്യം.
കന്നഡ വിക്കിപീഡിയയുടെ കാര്യം മഹാ മോശമാണ്. മലയാളം വിട്ടു അങ്ങോട്ട് പോയാലോ എന്ന് പലവട്ടം ആലോചിച്ചതാണ്.മാതൃഭാഷ മലയാളമാണ്, ആയകാലത്ത് പഠിച്ചില്ല എന്നെ ഉള്ളു.മലയാളത്തോടുള്ള കടപ്പാട് തീര്‍ത്തിട്ട് മതി കന്നഡ.അല്ലെങ്കിലും മലയാളത്തോട് ഞാന്‍ ചെയ്ത ക്രൂരതകള്‍ക്കൊക്കെ പ്രായശ്ചിത്തം ചെയ്യാനുണ്ട്.മലയാളം കയ്യക്ഷരം മഹാ പോക്കാണ്. അതും കൂടി ഒന്ന് നന്നാക്കി എടുക്കണം.
എന്ട്രെന്സിനു പഠിക്കുന്ന പിള്ളേരെ സഹായിച്ചു വിടുക എന്ന ഏര്‍പ്പാട് ഉണ്ടായിരുന്നു.വിക്കിപീഡിയയില്‍ ചേര്‍ന്നാല്‍ അതിനു സമയം കിട്ടില്ല. ഇനി മുതല്‍ പിള്ളേരൊക്കെ സ്വയമങ്ങ് പഠിച്ചോട്ടെ.
ഈയടുത്തായി ചെറിയ അമിനേഷിയ. പരീക്ഷയ്ക്ക് ഉറക്കമില്ലാതെ പഠിക്കുന്നതുകൊണ്ടാനെന്നു തോന്നുന്നു.മുകളില്‍ പറഞ്ഞ കാര്യങ്ങളൊക്കെ മറന്നു പോയാല്‍ പിന്നീട് എനിക്ക് തന്നെ എടുത്തു വായിക്കാമെല്ലോ എന്നാ ഉദ്ധെശത്തോട് കൂടിയാണ് ഇത്രയൂം എഴുതുന്നത്.അടുത്ത ആഴ്ച പരീക്ഷയാണ്(മിക്കവാറും ഞാന്‍ ‘മടല്’ വാങ്ങും).അതുകൊണ്ട് തല്ക്കാലം വിക്കിപീഡിയയോട് വിട.
തിരിച്ചുവരും.
മാതൃഭാഷ മലയാളം ആയതു കൊണ്ടായിരിക്കാം ഇത്രയും പെട്ടെന്ന് പഠിച്ചെടുക്കാനും
ഇങ്ങനെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് മനോഹരമായി എഴുതാനും സാധിച്ചത്.
ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു.എന്താച്ചാല്..
മലയാളത്തോട് ക്രൂരതകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് തിരുത്തിയെ മതിയാകൂ.
എല്‍ കെ ജി മുതല്‍ എസ് എസ് എല്‍ സി വരെ മലയാളം പഠിച്ചിട്ടും ..ഇപ്പോള്‍ നീണ്ട എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം മലയാളം പേന കൊണ്ട് കടലാസില്‍ എഴുതുമ്പോള്‍ കണ്ഫ്യൂഷന് ഉണ്ടാകാറുണ്ട്. മലയാളത്തില്‍ ഇങ്ങനെ ഒരു പ്രശ്നം എനിക്കുണ്ടാവുമെന്നു
സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയിരുന്നില്ല.ഉപയോഗിക്കാണ്ട് ഇരുന്നത് കൊണ്ടാവും…
നന്ദി അനില്‍.
മലയാളത്തോട് കൊടും ക്രൂരതകളാണ് ഇത്രെയം കാലം ചെയ്തുകൊണ്ടിരുന്നത്. ഇനിയെങ്കിലും ഒന്ന് വഴി മാറി നടക്കണം എന്നുണ്ട്.
മലയാളം മറക്കാതിരിക്കുക.
ആശംസകള്‍ക്ക് നന്ദി.
still a shishu in typing malayalam.how i can improve it?any shortcuts.i am really amazed by long writeups in ur malayalam blog
@Jasim,
മലയാളത്തിൽ എഴുതാൻ ആദ്യം ഞാൻ ഗൂഗിൾ ട്രാൻസ്ലിറ്ററേറ്റർ ആയിരുന്നു ഉപയോഗിച്ചിരുന്നത്. വളരെ വലിയ ലേഖനങ്ങൾ എഴുതാൻ അതു മതിയാവില്ല എന്നു തോന്നിയതിൽ പിന്നെ ഞാൻ വിക്കിടൂൾ ഉപയോഗിച്ചുതൂടങ്ങി. http://goo.gl/3euT ഇവിടെ നിന്നും നിങ്ങൾക്ക് മലയാളം വിക്കിപീടിയ സിസോപ്പായ ജുനൈദ് നിർമ്മിച്ച വിക്കിടൂളിന്റെ ഓഫ്ലൈൻ പതിപ്പ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
അതും അല്ലെങ്കിൽ വരമൊഴി, കീമാൻ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചു നോക്കൂ.https://sites.google.com/site/cibu/ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
എത്ര നീളമുള്ള പോസ്റ്റുകളാണ് എഴുതുന്നത്, ഇംഗ്ലീഷും മലയാളവും ഇടകലർത്തി എഴുതണോ, ബ്ലോഗ്ഗിങിനു പുറമേ മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കണോ എന്നീ കാര്യങ്ങൾ കണക്കിലെടുത്ത് അനുയോജ്യമായ ഒരു ടൂൾ തിരഞ്ഞെടുക്കുക. സംശയമുണ്ടെങ്കിൽ ചോദിക്കുക. താങ്കൾക്ക് നന്നായി മലയാളം ഉപയോഗിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഇവിടെ എത്തിപ്പെടാൻ കഴിഞ്ഞതിലും ഈ അനുഭവം വായിച്ചറിയുവാൻ കഴിഞ്ഞതിലും സന്തോഷം!