കശുമാവിൻ തോട്ടത്തിൽ മഴ പെയ്യിക്കുന്ന
ആകാശപ്പറവയെ അവർ യന്ത്രപ്പക്ഷി എന്നുവിളിച്ചു.
യന്ത്രപ്പക്ഷിയുടെ മഴയേറ്റ തുക്കണാം കുരുവി ചത്തു.
ഈരേഴു പെരുമഴക്കാലങ്ങൾക്ക് ശേഷം ഞരമ്പുനശിച്ച് അവരും.
——————————————————————-
അവളുടെ മുറിവുകളും
മുറിവിൽ നുരയുന്ന പുഴുക്കളും
ആദ്യം കണ്ടത് മഴയാണ്.
പിന്നീട് പൊലീസും, പിന്നാലെ പത്രവും.
അവളുടെ സ്നേഹിതനെ ആദ്യം കണ്ടത്-
പത്രമാണ്, പിന്നാലെ പൊലീസും.
അവന്റെ മുറിവുകളില്ലാത്ത ദേഹം
മാവിൽ തൂങ്ങിയാടുമ്പോൾ
കുളിപ്പിച്ചത് മഴയായിരുന്നു.
——————————————————————-
ഇറ്റിവീണ മഴമുഴുവൻ കുപ്പിയിലാക്കി
അവർ വർണ്ണലേബലൊട്ടിച്ച് വിറ്റു.
ഒരിറ്റുവെള്ളം കിട്ടാതെ ദാഹിച്ച ഭൂമി
അവസാനശ്വാസം വലിച്ചു.
ഭൂമിയ്ക്കൊരു ചരമഗീതം പാടിയ കവി
മഴയ്ക്കൊരു മൃതിശാന്തി ഗീതം പാടാത്തതെന്തേ?
കാക്കക്കൂട്ടിലെ കൂട്ടുകാരുടെ മഴപ്പോസ്റ്റുകളും കാണുക.
അവസാനത്തേതൊഴിച്ച് മറ്റു രണ്ടു കവിതകളും ഇഷ്ടപ്പെട്ടു. പിന്നെ, രണ്ടാമത്തെ കവിതയില്‍ തനു എന്നൊരു വാക്ക് മുഴച്ചുനിക്കുന്നതായി തോന്നി. അതിന്റെ ആവശ്യമുണ്ടായിരുന്നോ? അവളുടെ മുറിവുകളും മുറിവുകളില്‍ നുരയുന്ന… എന്നായിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്ന് തോന്നി.
അതെ തനു മുഷച്ചു നില്ക്കുന്നു, അത് മാറ്റി വേറെ വാക്ക് ചേര്‍ക്കുകയോ, കുഞ്ഞൂട്ടന് പറഞ്ഞത് പോലെ ചെയ്യുകയോ ചെയ്താല്‍ കൂടുതല്‍ നന്നാവും എന്ന് തോന്നുന്നു.