ഗൂഗിൾ ബസ്സിൽ 31-08-2010 ന് പോസ്റ്റ് ചെയ്തിരുന്ന ഈ പോസ്റ്റ് ഇവടെ പുനപ്രസിദ്ധീകരിക്കുന്നു.
അനാട്ടമി ഡിസ്ക്കഷന് ഞാന്‍ കൊണ്ടുപോയി കുളമാക്കി(ഇതാദ്യായിട്ടു ഒന്നുമല്ല, എന്നാലും). രണ്ടു ചോദ്യമാനുണ്ടാകുക. ആദ്യത്തെ ചോദ്യം കയ്യിലെ ഏതോ മുടിഞ്ഞ ധമനികളെയും നാഡികളെയുമൊക്കെ കുറിച്ചായിരുന്നു. തൊലിയും മസിലുമൊക്കെ പിച്ചി പറച്ചു ഒരു പരുവത്തിലായ കൈ സ്കാപ്പുലയടക്കം ഡിസ്ക്കസാന് തന്നു. തുടക്കത്തില്‍ ഫോര്‍സെപ്സ് ഒക്കെ വച്ച് വൃത്തിയായി ഡിസ്സെക്ട്ടു ചെയ്തു തുടങ്ങി. അതിനിടെ അടുത്തിരുന്ന സുഹൃത്തിന് ലങ്ഗ്സു പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. സമയം തീരാറായപ്പോള്‍ കത്തിയും മുള്ളുമൊക്കെ വലിച്ചെറിഞ്ഞു കൈകൊണ്ട് മാന്തിപ്പറച്ചു. എല്ലിന്റെ മജ്ജ വരെ കണ്ടു, എന്നാലും കാണിച്ചു കൊടുക്കേണ്ടിയിരുന്ന റേഡിയല്‍ നേവും മറ്റുമൊന്നും തീരെ കണ്ടതേ ഇല്ല. കത്തിയടിക്കാനുള്ള അപാര സിദ്ധി പണ്ടുമുതലേ ഉള്ളതുകൊണ്ട് എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു രക്ഷപെട്ടു (പ്രസംഗ മത്സരത്തിന് പോകുന്നതുകൊണ്ടുള്ള ഗുണം). അടുത്ത ചോദ്യം കുടലായിരുന്നു. ആ ചോദ്യം വരാനുള്ള പ്രോബബിളിറ്റി കുറവായിരുന്നതുകൊണ്ട് പഠിചിട്ടില്ലായിരുന്നു(എനിക്കിത് വേണം). വൃത്തിയായി ചുരുട്ടിവച്ച കുടല്മാലയില് നിന്നും ഫോര്‍മാലിന്റെ രൂക്ഷ ഗന്ധം അടിച്ചപ്പോളെക്കും കണ്ണീന്നും മൂക്കീന്നുമൊക്കെ ആശ്രുക്കള്‍ പൊഴിയാന്‍ തുടങ്ങി. അതിനിടെ അട്ജുസ്ട്ടുമെന്റില് കെട്ടിവച്ചിരുന്ന എന്റെ മുടിയിഴകള്‍ അഴിഞ്ഞു ചാടാനും തുടങ്ങി. മാഡം വന്നു. ചോദ്യം സിമ്പിളായിരുന്നു – “Explain”. ഞാന്‍ എന്ത് ഉത്തരമാണ് പറഞ്ഞതെന്ന് എനിക്ക് ശരിക്കും ഓര്‍മ്മയില്ല. കുറച്ചു നേരം സൈലന്‍സ്. പിന്നെ പൊരിഞ്ഞ ഡിസ്ക്കഷനായിരുന്നു, മാഡത്തിന്റെ വക. ഞാന്‍ മ്ലാനമൂകയായി കേട്ടിരുന്നു.എന്റെ മുഖം ഗ്ലിസറിനൊഴിക്കാത്ത ഡെഡ് ബോഡിയുടെത് പോലെയായി. ഇനി മാര്‍ക്ക് വരുമ്പം എത്ര കിട്ടി എന്നൊന്നും ചോദിച്ചു ഇങ്ങോട്ട് വന്നേക്കരുത്. പടച്ചോന്റെ പാതി കൃത്യമായി കിട്ടിയാല്‍ അമ്പതു മാര്‍ക്ക് കിട്ടും, അത്ര തന്നെ. രണ്ടു ദിവസമായി ഉറക്കെമെന്തെന്നു ഞാന്‍ അറിഞ്ഞിട്ടില്ല, അറിയുവോ?എന്നിട്ടും… ”
ഇന്നത്തെ പരീക്ഷയുടെ കാര്യം ചോദിച്ച് ഇങ്ങോട്ട് വരരുത്.” എന്നതാണ് ഇന്നത്തെ എന്റെ സ്ടാററസ് മെസ്സേജ്. ഇത് കണ്ടപ്പം കൃത്യം ഏഴു പേര് “പരീക്ഷ എങ്ങനുണ്ട്?” എന്ന് ചോദിച്ചു വന്നു.(ഹത് ശരി, ഞാന്‍ പണ്ടാരമാടങ്ങുന്നത് കാണാന്‍ നിങ്ങക്കൊക്കെ അത്ര ഇഷ്ടമാണല്ലേ?)
റസിമാന്റെ ഭാഷ കടമെടുത്തു പറയുകയാണെങ്കില്‍ – “ജീവിതം ഇങ്ങനെയൊക്കെയാണ്”.
പിൻകുറിപ്പ് : ഞാൻ അനാട്ടമി തരക്കേടില്ലാത്ത മാർക്കോടുകൂടി പാസാകുക തന്നെ ചെയ്തു. 🙂
avasaanam netha exam tharakkedillathe paassakum ennullathu urappaayirunnu …….engineering aanenkilum medicine aanenkilum penpiller exam kazhinjal parayunna dialognu mathram vythyasam onnum illa ……schoolil padikkumbole ithaanu anubhavam ….nammale aaswasippikkan vendi avar manappoorvam parayunnathaanennu vichaarichu samadhaanikkum….