ഗൂഗിൾ ബസ്സിൽ ഇവിടെ ആദ്യമായി പോസ്റ്റ് ചെയ്ത അനുഭവക്കുറിപ്പാണിത്.
ആറു മണിക്ക് അലാറമടിച്ചു. ഏതോ ഇംഗ്ളീഷ് പാട്ടാണ്. ഓഫാക്കി കിടന്നുറങ്ങാൻ തോന്നിയെങ്കിലും ക്ളാസിൽ പോകാതിരുന്നാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചാലോചിച്ചപ്പോൾ എഴുന്നേറ്റ് അലാം ഓഫ് ചെയ്തു. പിന്നെ, പല്ലുതേപ്പ്, കുളി, പത്രം വായന, ബ്രേക്ക്ഫാസ്റ്റ്, ഇസ്തിരിയിടൽ എന്നിവയെല്ലാം ചെയ്തെന്നു വരുത്തിയപ്പോഴേക്കും സമയം ഏഴര മണി. ബാഗ് പാക്ക് ചെയ്യുക എന്നത് ശ്രമകരമായ പരിപാടിയാണ്. കോട്ട്, സ്റ്റെത്ത്, മുട്ട് ചുറ്റിക (knee hammer), ടേപ്പ്, സീഎന്നെസ് ബോക്സ്, സോപ്പ്, ടോർച്ച്, ഓ.ടി. ഉണ്ടെങ്കിൽ അതിന്റെ ഡ്രെസ്സ് ഇത്യാദി പിന്നെ മെഡിസിൻ ടെക്സ്റ്റ് ബുക്ക്, കേസ് റെക്കോഡ്, റഫ് റെക്കോഡ്, പാരാ ക്ളിനിക്കൽ റെക്കോഡ്, അതിന്റെ റഫ് റെക്കോഡ്, പിന്നെ പേന,നോട്ട്ബുക്ക്, ലഞ്ച്, വെള്ളം എന്നിങ്ങനെ ഒരു ലോഡ് സാധനം പാക്ക് ചെയ്യണം. എല്ലാം ചെയ്ത് ബസ്സ്/കാറിൽ കോളേജിലെത്തുമ്പോൾ സമയം ഏഴേ അൻപത്. കോട്ടിട്ട്, വാർഡിൽ കയറി കേസ് നോക്കി, യൂനിറ്റ് ചീഫ് കൃത്യം എട്ടിന് മുറി തുറക്കുമ്പോൾ മുഖം കാണിക്കണം. കേസ് റെക്കോഡ് കറക്ഷനു വയ്ക്കണം.പിന്നെ നേരെ കോമൺ ക്ളാസിന് ലെക്ചർ ഹാളിലേക്ക് ഓടുമ്പോൾ കൂടെ സഹപാഠികൾ എന്നു വിളിക്കപ്പെടുന്ന നിർഭാഗ്യവാന്മാരും അവരവരുടെ വാർഡുകളിൽ നിന്ന് പുറത്തുവരുന്നുണ്ടാകും. വൈകി വന്നാൽ കയറണ്ടി വരില്ല. പിന്നെ ഒന്നര മണിക്കൂർ ക്ളാസ്. ഉറക്കം തൂങ്ങാതിരിക്കാൻ പാടുപെട്ട്, നോട്ട്സ് ഒക്കെ എഴുതിയെടുക്കും. ക്ളാസ് കഴിഞ്ഞ് വാർഡിലെത്തിയാൽ ‘മുങ്ങൽവിദഗ്ദന്മാരെ’ പിടിക്കാനുള്ള തലെയെണ്ണൽ പി.ജി. സ്റ്റുഡന്റിന്റെ വക. സ്വന്തം തല എണ്ണി എന്ന് തീർച്ചയാക്കി നേരെ അലോട്ട് ചെയ്ത ബെഡ്ഡുകളിലേക്ക് പോയി ബി.പി, പൾസ്, ടെമ്പറേച്ചർ മുതലായ അല്ലറ ചില്ലറ ഫൈൻഡിങ്ങ്സ് എഴുതിവയ്ക്കൂന്നു. എന്നിട്ട് പ്രസന്റേഷനുള്ള കേസ് തിരഞ്ഞ് പിടിച്ച് എഴുതി ഉണ്ടാക്കുന്നു. ഭാഗ്യമുണ്ടെങ്കിൽ പതിനൊന്നു മണിക്കുള്ള യൂനിറ്റിലെ ക്ളാസിൽ കേസ് പ്രസന്റ് ചെയ്യാം. പ്രൊബേബിളിറ്റി – 1 ഇൻ 11. കഷ്ടകാലത്തിന് എല്ലാ ടീച്ചർമാർക്കും എന്നെ പെരുത്ത് ഇഷ്ടമായതുകൊണ്ട് ഈ ഉദ്യമത്തിന് എന്നെ തന്നെ ആണ് നിയോഗിക്കാറ്. അങ്ങനെ കേസ് പ്രസന്റ് ചെയ്ത്, പല ചോദ്യങ്ങൾക്കും ഉത്തരം മുട്ടി, പന്ത്രണ്ട് മണിയാക്കുന്നു. പിന്നെ നേരെ പത്ത് മിനിറ്റിൽ ലഞ്ച് വായിലാക്കുന്നു. അതിനു ശേഷം എത്ര എഴുതിയാലും/വരച്ചാലും തീരാത്ത പ്രാക്ടിക്കൽ റെക്കോഡ് ഒരു വിധം എഴുതി/വരച്ച് തീർത്ത് രാവിലത്തെ ക്ളാസിൽ തന്ന അസൈന്മെന്റിന് ഉത്തരം കണ്ടുപിടിക്കാൻ നേരെ ലൈബ്രറിയിലേക്ക്. ഒരു മണിക്കുള്ള തിയറി ക്ളാസിന് ലക്ചർ ഹാളിലേക്ക് എത്തുക ഒന്നേ പത്തിന്. അവിടെയും ഉറക്കത്തോട് മല്ലിട്ട് നോട്ടെഴുതി വാച്ച് കൂടെക്കൂടെ നോക്കി രണ്ട് മണി ആക്കിയെടുക്കുന്നു. പിന്നെ നേരെ ലാബിലേക്ക്. മരുന്നുണ്ടാക്കുക, കൾച്ചർ ഉണ്ടാക്കുക, കുപ്പിയിലിട്ട പലതരം സാധനങ്ങളുടെ പ്രത്യേകതകൾ എഴുതുക, സൂക്ഷ്മദർശിനിക്കു കീഴെയുള്ള ഒരിക്കലും മനസിലാക്കാൻ പറ്റാത്ത ജീവികളെ വരയ്ക്കുക എന്നതൊക്കെയാണ് ലാബിലെ സ്ഥിരം കലാപരിപാടികൾ. എല്ലാം കഴിഞ്ഞ് നാലു മണിക്ക് തിരിച്ച് പോകുന്ന വഴി ഡിപ്പാർട്ട്മെന്റ് നോട്ടീസ് ബോഡിൽ നോക്കുമ്പോൾ അടുത്ത പരീക്ഷയ്ക്കുള്ള തിയ്യതി, അല്ലെങ്കിൽ കഴിഞ്ഞ പരീക്ഷയുടെ മാർക്ക്, അല്ലെങ്കിൽ സിമ്പോസിയത്തിനുള്ള ടോപ്പിക് ഇവയിലേതെങ്കിലും പുതുതായി ഇട്ടിട്ടുണ്ടാകും. പിന്നെ റീഡേർസ് കോർണർ/മാഗസിൻ/ഡിസ്കഷൻ/റഫറൻസ് ഇതിനേതെങ്കിലുമായി മിനിമം അഞ്ച് മണി വരെയെങ്കിലും ലൈബ്രറിയിലിരുന്ന ശേഷം വീട്ടിലേക്ക്. വീട്ടിലെത്തിയിട്ട് എന്തെങ്കിലും വാരിത്തിന്നശേഷം കുറച്ച് (മെഡിക്കോസിനെ സംബന്ധിച്ചിടത്തോളം കുറച്ചധികം) നേരം ഓണ്ലൈനിലിരിക്കുന്നു. അതു കഴിഞ്ഞാൽ നേരെ പഠിത്തം, റെക്കോഡെഴുത്ത്, പ്രസന്റേഷൻ ഉണ്ടാക്കൽ എന്നീ പരിപാടികൾ. എല്ലാം കഴിഞ്ഞ് പന്ത്രണ്ട്-പന്ത്രണ്ടരയ്ക്കാണ് കിടന്നുറങ്ങുന്നത്.
ജീവിതം മടുക്കാൻ വേറെ എന്തെങ്കിലും കാരണം വേണോ ?
oh..ithrayke kshttapadundo…………………….
another version from men’s hostel….
alarm — ingane oru paripaadiye illa….
പല്ലുതേപ്പ്, കുളി, പത്രം വായന, ബ്രേക്ക്ഫാസ്റ്റ്— dhaaraalam…
കോട്ട്, സ്റ്റെത്ത്, മുട്ട് ചുറ്റിക (knee hammer),ടേപ്പ്, സീഎന്നെസ് ബോക്സ്, സോപ്പ്, ടോർച്ച്, ഓ.ടി. ഉണ്ടെങ്കിൽ അതിന്റെ ഡ്രെസ്സ് ഇത്യാദി പിന്നെ മെഡിസിൻ ടെക്സ്റ്റ് ബുക്ക്, കേസ് റെക്കോഡ്, റഫ് റെക്കോഡ്, പാരാ ക്ളിനിക്കൽ റെക്കോഡ്, അതിന്റെ റഫ് റെക്കോഡ്, പിന്നെ പേന,നോട്ട്ബുക്ക്, — hostel muzhuvanum mashiyittu therenjaalum ithrayum sadhanangal kandu kittan ithiri budhimuttum!!!
no time to complete this comment… exams awaiting …..
🙂 lol… i second it..