മലയാളസിനിമയിലെ പ്രശസ്തമായ സംഭാഷണശകലങ്ങൾ ശേഖരിക്കുന്നതിനായി ഫേസ്ബുക്കിൽ ആരംഭിച്ച ഒരു ക്രൗഡ്സോഴ്സിങിന് വളരെ നല്ല പ്രതികരണങ്ങളാണുണ്ടായത്. ഇതിലൂടെ ശേഖരിച്ച 200-ലധികം സംഭാഷണശകലങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു. ഈ വിവരസഞ്ചയം മുഴുവൻ പബ്ലിക് ഡൊമൈനിൽ ആയതുകൊണ്ട് ആർക്കും ഇവ സ്വതന്ത്രമായി പകർത്തുകയും, തിരുത്തുകയും ആവാം. ഈ സംരംഭത്തിൽ നിങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. ഈ ലിങ്കിൽ ചെന്ന് പുതിയ സംഭാഷണശകലങ്ങൾ ചേർക്കുകയോ, നിലവിലുള്ളവ വികസിപ്പിക്കുകയോ ആവാം. മലയാളഭാഷയെക്കുറിച്ചും, സംസ്കാരത്തെക്കുറിച്ചും പഠിക്കാൻ താല്പര്യമൂള്ളവർക്ക് ഈ സഞ്ചയം ഉപകാരപ്രദമായിരിക്കും.
സംഭാഷണശകലം | സിനിമ | കഥാപാത്രത്തിൻ്റെ പേര് |
എന്റെ തല… എന്റെ ഫുൾ ഫിഗർ .. എന്റെ തല… എന്റെ ഫുൾ ഫിഗർ .. | ഉദയനാണ് താരം | സരോജ് കുമാർ |
പാർട്ടി അല്ലല്ലോ നെട്ടൂരാനേ , പാർട്ടിക്കാരല്ലേ പറയുന്നത് | ലാൽ സലാം | DK ആന്റണി |
തളിയാനേ പനി നീര് | ഗോഡ് ഫാദര്‍ | അച്ഛമ്മ |
കയറി വാടാ മക്കളേ…. | ഗോഡ് ഫാദര്‍ | അഞ്ഞൂറാന് |
Sex is not a promise | മായാനദി | അപര്‍ണ്ണ |
എന്താ പെൺകുട്ടികൾക്ക് ഇങ്ങനെ സിമ്പിൾ ഡ്രസ്സ് ധരിക്കുന്നവരെ ഇഷ്ടമല്ലേ.? ഡോണ്ട് ദേ ലൈക്? | ഇൻ ഹരിഹർ നഗർ | അപ്പുക്കുട്ടൻ |
ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ! | യോദ്ധ | അപ്പുക്കുട്ടൻ |
കലങ്ങിയില്ല | യോദ്ധ | അപ്പുക്കുട്ടൻ |
അശോകനു ക്ഷീണമാവാം | യോദ്ധാ | അപ്പുക്കുട്ടന്റെ അമ്മ |
കഥയുടെ പേര് ചിറകൊടിഞ്ഞ കിനാവുകൾ | അഴകിയ രാവണൻ | അംബുജാക്ഷൻ |
എനിക്കറിയാം ഇവന്റെ അച്ഛന്റെ പേര് പീതാംബരന് എന്നല്ലേ? | മിന്നാരം | അയ്യര്‍ |
ഉണ്ണി മധുരം… | പവിത്രം | ഇന്നസൻ്റ് |
ഈ അളിഞ്ഞ സാധനത്തേയാണോ ഞാന്‍ അളിയാന്നു വിളിക്കേണ്ടത്? | തിളക്കം | ഉണ്ണി |
ആടിക്കോള്ളൂ, കുട്ടി വെളുക്കണവരെ ആടിക്കൊള്ളൂ… | മണിചിത്രത്താഴ് | ഉണ്ണിത്താന് |
താക്കൊലെടുക്കാതരുണോദയത്തില്.. | മണിച്ചിത്രത്താഴ് | ഉണ്ണിത്താന് |
മേക്കപ്പിനൊക്കെ ഒരു പരിധി ഇല്ലേ | ഉദയനാണ് താരം | ഉദയന്‍ |
എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ.. എനിയ്ക്ക തോർമ്മയില്ല | കിലുക്കം | കിട്ടുണ്ണി |
ഞാൻ എന്നെത്തന്നെ വിളിക്കുന്നത് ബിമൽ കുമാർ എന്നാണ് | കുഞ്ഞിക്കൂനൻ | കുഞ്ഞന്‍ |
നമ്മടെ ക്രോസിനാദിവടകം റെഡി ആയോ? | കിന്നരിപ്പുഴയോരം | കുഞ്ഞികൃഷ്ണന് |
അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻ | സന്ദേശം | കുമാരൻ പിള്ള |
ഇതല്ല ഇതിന്റപ്പുറം ചാടിക്കടന്നവനാണീ കെ.കെ.ജോസഫ് (ജോസപ്പ്).. | വിയറ്റ്നാം കോളനി | കെ.കെ.ജോസഫ് |
അയ്യേ, ഇവനാണോ പരിഷ്കാരി? | കോട്ടയം കുഞ്ഞച്ചൻ | കോട്ടയം കുഞ്ഞച്ചൻ |
ഇത്ര ചീപ്പായിരുന്നോ ആർട്ടിസ്റ്റ് ബേബി | മഹേഷിൻ്റെ പ്രതികാരം | ക്രിസ്പിൻ |
ശ്വാസകോശം വന്നോ? | മഹേഷിൻ്റെ പ്രതികാരം | ക്രിസ്പിൻ |
വിടമാട്ടെ! | മണിച്ചിത്രത്താഴ് | ഗംഗ |
വയനാട്.. താമരശ്ശേരി ചുരം…ഇമ്മളെ താമരശ്ശേരി ചുരം ന്നു | ടി.പി ബലഗോപാലൻ എം.എ | ചന്ദ്രൻ കുട്ടി |
ടാസ്കി വിളിയെടാ, ടാസ്കി | തേന്മാവിൻ കൊമ്പത്ത് | ചേക്കുട്ടി |
താൻ ആരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ താൻ എന്നോടു ചോദിക്ക്, താൻ ആരാണെന്ന്. തനിക്കു ഞാൻ പറഞ്ഞുതരാം താൻ ആരാണെന്ന്. | തേന്മാവിൻ കൊമ്പത്ത് | ചേക്കുട്ടി |
കൊഴപ്പായോ? കൊഴപ്പാവും ന്നാ തോന്നുന്നെ | ഗോഡ് ഫാദർ | ജഗദീഷ് മുകേഷ് |
മ്മക്ക് ഒരു നാരങ്ങവെള്ളം കുടിച്ചാലോ | തൂവാനത്തുമ്പികള്‍ | ജയകൃഷ്ണന് |
വേലക്കാരിയാണെങ്കിലും നീ എൻ മോഹവല്ലി | മേലേപ്പറമ്പിൽ ആണ്‍വീട് | ജയകൃഷ്ണൻ |
എവിടെ യായിരുന്നു ഇത്ര കാലം? | ഇന്ത്യൻ റുപ്പീ | ജയപ്രകാശ് |
എനിക്ക് ഒരു പെങ്ങൾ ഉണ്ടായിരുന്നേ ദേ ഇവനേ ഞാൻ കെട്ടിച്ചു കൊടുക്കൂ | മായാവി | ജയിൽ സൂപ്രണ്ട് (കൊച്ചിൻ ഹനീഫ) |
നീ വലിയവനാണെന്ന് കരുതി ഞാൻ ചെറിയവനാകുന്നില്ല | കൃഷ്ണനും രാധയും | ജോൺ |
ഇത്രയ്ക്ക് പോപ്പുലറായ എന്നെ കണ്ടിട്ട് മനസിലായില്ലേടാ ജാഡ തെണ്ടീ | ചതിക്കാത്ത ചന്തു | ഡാൻസ് മാസ്റ്റർ വിക്രം |
കര്ണന്,നെപ്പോളിയന്,ഭഗത് സിംഗ്.. ഇവര്‍ മൂന്നു പേരുമാണ് എന്നുമെന്റെ ഹീറോസ്.. You see the irony..dont you?!! | 7th ഡേ | ഡേവിഡ് |
ആരും സഞ്ചരിക്കാത്ത വഴികളിൽ ഞാൻ സഞ്ചരിക്കും ഒരു ഭ്രാന്തനെ പോലെ | മണിച്ചിത്രത്താഴ് | ഡോ. സണ്ണി |
ഇതാണോ നീ പറഞ്ഞ ആ വട്ടൻ? | മണിച്ചിത്രത്താഴ് | ഡോ. സണ്ണി |
വിജയാ, നമുക്കെന്താ ഈ ബുദ്ധി നേരത്തേ തോന്നാത്തത്? | നാടോടിക്കാറ്റ് | ദാസൻ |
ഊഷ്മളത…!! | ഓം ശാന്തി ഓശാന | പൂജ |
തളരരുത് രാമങ്കുട്ടീ, തളരരൂത് | കല്യാണരാമൻ | പ്യാരി |
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് | സന്ദേശം | പ്രഭാകരൻ |
കുട്ടി ചിലപ്പോൾ വെടിയുണ്ടകളെ നേരിടേണ്ടി വന്നേക്കാം, അപ്പോൾ വിരിമാറ് കാണിച്ചുകൊടുക്കേണ്ടി വരും | സന്ദേശം | പ്രഭാകരൻ |
സുലൈമാനി കുടിച്ചവര്‍കാല്ലേ അതിന്റെ രുചി അറിയൂ…! | ഉസ്താദ് ഹോട്ടല്‍ | ഫൈസി |
Maybe we are poor. coolies… trolley pullers .But we are not beggars! | അങ്ങാടി | ബാബു |
ഞാനേ കണ്ടോള്ളൂ… ഞാന്‍ മാത്രേ കണ്ടോള്ളൂ | നന്ദനം | ബാലാമണി |
ചേട്ടന് ഇതിനെപ്പറ്റി വലിയ ഐഡിയ ഒന്നും ഇല്ലല്ലേ | മഹേഷിൻ്റെ പ്രതികാരം | ബിൻസി |
കൊച്ചി പഴയ കൊച്ചി അല്ലെന്നറിയാം, പക്ഷെ ബിലാൽ പഴയ ബിലാൽ തന്നെയാ | ബിഗ് ബി | ബിലാൽ |
മഹേഷേ, ഗിരീഷെ, സുരേഷേ.. | മഹേഷിന്റെ പ്രതികാരം | ബെബിച്ചായന് |
വട്ടല്ല…. വട്ടല്ല…!! | മഹേഷിന്റെ പ്രതികാരം | ബേബീച്ചായന്‍ |
ഇതൊക്കെ എല്ലാരും അറിഞ്ഞിട്ടാണോടീ ചെയ്യുന്നത് | ഓം ശാന്തി ഓശാന | മത്തായി ഡോക്ടര്‍ |
ഉർവ്വശി തിയേറ്റർ കിടക്കേണ്ടിടത്ത് ഉറുമീസ് തമ്പാൻ ആണല്ലോ | റാംജി റാവു സ്പീക്കിങ് | മത്തായിച്ചേട്ടൻ |
ഓവർ ആക്റ്റ് ചെയ്ത് ചളമാക്കാതെടാ പുല്ലേ | ഇൻ ഹരിഹർ നഗർ | മഹാദേവൻ |
ലേലു അല്ലു, ലേലു അല്ലൂ, അഴിച്ച് വിടൂ | തേന്മാവിൻ കൊമ്പത്ത് | മാണിക്യൻ |
നീ എറങ്ങലൂ, ഞാന്‍ കേറലൂ | കൃഷ്ണഗുടിയില്‍ ഒരു പ്രണയകാലത്ത് | മീനാക്ഷി |
നന്ദി മാത്രമേ ഉള്ളൂ അല്ലേ? | മീശ മാധവൻ | മുകുന്ദനുണ്ണി |
കാണാൻ ഒരു ലുക്കില്ലാ എന്നേ ഉള്ളൂ, ഭയങ്കര ബുദ്ധിയാ | മീശ മാധവൻ | മുകുന്ദനുണ്ണി |
ഞങ്ങള്‍ ച്വോറാന് തിന്നണത്.. അതോണ്ട് ഞങ്ങക്ക് ഹിന്ദി അറിയാനും പാടില്ല | പഞ്ചാബി ഹൌസ് | രമണൻ |
തീരുമ്പോ തീരുമ്പോ പണി തരാന്‍ ഞാനെന്താ കുപ്പീന്നിറക്കിവിട്ട ഭൂതമോ? | പഞ്ചാബി ഹൌസ് | രമണൻ |
എനിക്ക് ഈ പണി അറിയുകയേ ഇല്ല, പക്ഷെ ഇവന് നന്നായി അറിയാം | പഞ്ചാബി ഹൗസ് | രമണൻ |
അതായത് ഉത്തമാ | പഞ്ചാബി ഹൗസ് | രമണൻ |
മുതലാളി…. ചങ്ക് ചക ചാകാ | പഞ്ചാബി ഹൗസ് | രമണൻ |
ഒരു പ്രത്യേക തരം ജീവിതം അണല്ലേ??? | ഗോളാന്തരവാർത്ത | രമേശൻ നായർ, ദാസൻ |
എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് വിജയാ | നാടോടിക്കാറ്റ് | രാംദാസ് |
ഏതു കമ്പനീലെ യന്ത്രാ?? | മീശമാധവന് | രുഗ്മിണി |
അശോകനു ക്ഷീണം ആവാം | യോദ്ധ | വസുമതി |
ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോൾ ക്യാമറയും ഒപ്പം ചാടട്ടേ | ചിന്താവിഷ്ടയായ ശ്യാമള | വിജയൻ |
ഞാന്‍ ഒരു സീസണല്‍ ഭക്തന് ആകണമെന്നാണോ അച്ഛന് പറയുന്നത്? | ചിന്താവിഷ്ടയായ ശ്യാമള | വിജയന് |
വേദനിക്കുന്ന കോടീശ്വരൻ | അഴകിയ രാവണൻ | ശങ്കർദാസ് |
അയ്യോ അച്ഛാ പോകല്ലേ | ചിന്താവിഷ്ടയായ ശ്യാമള | ശ്യാമളയുടെ മക്കൾ |
എന്റെ തല.., എന്റെ ഫുള്‍ ഫിഗര്‍… അങ്ങനെ അങ്ങനെ അങ്ങനെ.. | ഉദയനാണ് താരം | സരോജ് കുമാര്‍ |
ഇപ്പോ… ശെരിയാക്കി തരാം ശരിയാക്കിത്തരാം | വെള്ളാനകളുടെ നാട് | സുലൈമാൻ |
അളിയൻ ഈ വീട്ടിൽ ഹലുവ കൊണ്ടുവരരുത് | മിഥുനം | സേതുമാധവൻ കുറുപ്പ് |
എന്നെയൊന്ന് കെട്ടിപ്പിടിച്ചു കരഞ്ഞാത്തീരാവുന്ന പ്രശ്നമേ ഇപ്പൊ നിനക്കുള്ളൂ. | മഹേഷിന്റെ പ്രതികാരം | സൗമ്യയുടെ അമ്മ |
നീയൊക്കെ എന്തിനാാ.. പഠിക്കുന്നത്? | ഗോഡ്ഫാദർ | സ്വാമിനാഥൻ |
അസ്തഗ്ഫിറുള്ളാ.. | KL10 പത്ത് |
സാധനം കയ്യിലുണ്ടോ? | അക്കരെ അക്കരെ അക്കരെ |
തിമോത്തി അല്‍ബാനി… | അക്കരെ നിന്നൊരു മാരന് |
നമുക്ക് ചോയ്ച്ച് ചോയ്ച്ച് പോകാം | അയാൾ കഥയെഴുതുകയാണ് |
ദേവന്മാർക്കു പോലും അറിയില്ല, സ്ത്രീയുടെ മനസിലെ രഹസ്യങ്ങൾ. പിന്നെയാണോ മനുഷ്യർക്ക്? | അരികെ |
തോമസുകുട്ടീ വിട്ടോടാ | ഇൻ ഹരിഹർ നഗർ |
കാക്ക തൂറീന്നാ തോന്നുന്നത് | ഇൻ ഹരിഹർ നഗർ |
ഓവർ ആക്റ്റ് ചെയ്ത് ചളമാക്കല്ലേടാ പുല്ലേ | ഇൻ ഹരിഹർനഗർ |
ഊ…… ജ്വലമായിരുന്നു പ്രകടനം | ഇരുപതാം നൂറ്റാണ്ട് |
ഇരവഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കിൽ കാഞ്ചന മൊയ്തീനുള്ളതാ | എന്നു നിൻ്റെ മൊയ്ദീൻ |
കുറച്ച് കഞ്ഞി എടുക്കട്ടെ മാണിക്യാ..? | ഒടിയൻ |
ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ | ഒരു വടക്കന്‍ വീരഗാഥ |
ഓർമ്മയുണ്ടോ ഈ മുഖം | കമ്മീഷ്ണർ |
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ | കല്യാണരാമന് |
അതെന്താടാ നിനക്ക് ചോറ് വേണ്ടാത്തേ… | കല്യാണരാമൻ |
Melcow | കല്യാണരാമൻ |
കത്തി താഴെ ഇടെടാ! | കിരീടം |
മുഛേ ഹിന്ദി മാലൂം..mmm.. | കിലുക്കം |
വെൽക്കം റ്റു ഊട്ടി, നൈസ് റ്റു മീറ്റ് യൂ | കിലുക്കം |
കിട്ടിയാൽ ഊട്ടി, കിട്ടിയില്ലെങ്കിൽ ചട്ടി | കിലുക്കം |
വട്ടാണല്ലേ? | കിലുക്കം |
അടിച്ചു മോളേ!!!! | കിലുക്കം |
ഉം..കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, ഒരുപാട് കേട്ടിട്ടുണ്ട് | കിലുക്കം |
അപ്പോ, ശരിക്കും ഭ്രാന്താണല്ലേ? | കിലുക്കം |
മ..മ..മ മത്തങ്ങാത്തലയാ | കിലുക്കം |
എച്ചി എന്നും എച്ചി തന്നടേ | കിലുക്കം |
പൊരിച്ച കോഴീൻ്റെ മണം | കിലുക്കം |
ജ്യോതിയും വന്നില്ല, കുന്തവും വന്നില്ല | കിലുക്കം |
പോയി കിടന്നു ഉറങ്ങു പെണ്ണെ | കിലുക്കം |
ഞാന്‍ എന്റെ… സ്വന്തം കാറില്‍ വരും | കിലുക്കം |
ആന ഇവളെക്കണ്ട് ഓടിക്കാണും | കിലുക്കം |
മുദ്ര ശ്രദ്ധിക്കണം മുദ്ര | ചതിക്കാത്ത ചന്തു |
അതെന്താടോ താൻ ഒരർത്ഥം വച്ച് സംസാരിക്കുന്നേ? | ചന്ദ്രലേഖ |
റോസിക്ക് എന്നെ ഇഷ്ടമില്ലെങ്കിൽ റോസി ഇവിടെന്ന് പൊയ്ക്കോ | ചാന്ത് പൊട്ട് |
എന്നെ കൊല്ലാതിരിക്കാൻ പറ്റ്വോ?.. ഇല്ലല്ലേ? | ചിത്രം |
ക്യാമറയും കൂടെ ചാടട്ടെ | ചിന്താവിഷ്ടയായ ശ്യാമള |
ഞാൻ ഈ പോളിടെക്നിക്കിൽ ഒന്നും പോയിട്ടില്ല | തലയണമന്ത്രം |
നീ പോ മോനേ ദിനേശാ | നരസിംഹം |
എന്തോ ഇഷ്ട്ടമാണ് ആളുകൾക്കെന്നെ | നരസിംഹം |
അങ്ങനെ പവനായി ശവമായി | നാടോടിക്കാറ്റ് |
ഗഫൂർ കാ ദോസ്ത് | നാടോടിക്കാറ്റ് |
പെട്ടെന്ന് തീർത്താൽ ഉടനേ അടുത്ത പണി തരാം | പഞ്ചാബി ഹൗസ് |
ആരും ഇല്ലെടാ ഇവിടെ എനിക്കൊന്ന് സംസാരിക്കാൻ | പഞ്ചാബി ഹൗസ് |
ജബാ ജബാ | പഞ്ചാബി ഹൗസ് |
ചെറിയവട കൊടുത്ത് വലിയ വട വാങ്ങി. | പാണ്ടിപ്പട |
പകച്ചു പോയെൻ്റെ ബാല്യം | പ്രേമം |
ജാവ സിമ്പിളും പവർഫുളും ആണ് | പ്രേമം |
നീ എവിടെന്ന് വന്നെടാ മരഭൂതമേ | പ്രേമം |
എൻ്റെ ഐഡിയ ആയിപ്പോയി, നിൻ്റെ ആയിരുന്നെങ്കിൽ കൊന്നേനെ | മഹേഷിൻ്റെ പ്രതികാരം |
ചേട്ടൻ സൂപ്പറാ | മഹേഷിൻ്റെ പ്രതികാരം |
കുങ്ഫൂ ഒക്കെ കോമഡി അല്ലേ ചേട്ടാ | മഹേഷിൻ്റെ പ്രതികാരം |
How many kilometers from Miami beach to Washington DC? | മഴ പെയ്യുന്നു, മദ്ദളം കൊട്ടുന്നു |
നീ പൊന്നപ്പനല്ലെടാ, തങ്കപ്പൻ! | മാന്നാര്‍ മത്തായി സ്പീകിങ്ങ് |
ജപ്പാനിൽ അച്ഛനെ അളിയൻ എന്നാണ് വിളിക്കുന്നെ. താൻ തൻ്റെ അച്ഛനെ അളിയൻ എന്നാണോ വിളിക്കുന്നേ? | മിന്നാരം |
കുഞ്ഞിന്റെ പേര് മല… | മിന്നാരം |
ബിരിയാണീടെ ഭ.. | മിന്നാരം |
ഞാനല്ല, എൻ്റെ ഗർഭം ഇങ്ങനല്ല | മേലേപ്പറമ്പിൽ ആണ്‍വീട് |
പാൻ്റ്, പാൻ്റ്… | മേലേപ്പറമ്പിൽ ആണ്‍വീട് |
നാളെ കാവിലെ പാട്ട് മത്സരത്തിന് കാണാം | യോദ്ധാ |
കാവിലെ പാട്ടു മത്സരത്തിനു കാണാം | യോദ്ധാ |
കുട്ടി മാമ ഞാൻ ഞെട്ടി മാമ | യോദ്ധാ? |
ബീഡി ഉണ്ടോ സഖാവേ, ഒരു തീപ്പെട്ടി എടുക്കാൻ | ലാൽ സലാം |
ഇപ്പ ശര്യാക്കിത്തരാ.. | വെള്ളാനകളുടെ നാട് |
അത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ് , എന്നെ മാത്രം ഉദ്ദേശിച്ചാണ് | സി.ഐ.ഡി മൂസ |
മലയാളമറിയാത്ത ഇവന് എങ്ങനെ ഇംഗ്ലിഷ് അറിയാനാ.. | സുഡാനി ഫ്രം നൈജീരിയ |
എനിക്കും സിയാദിനുമൊക്കെ കോച്ച് ആയിരിക്കാനാകും വിധി | സുഡാനി ഫ്രം നൈജീരിയ |
അവനവൻ്റെ ജട്ടി അവനവൻ തന്നെ അലക്കണം എന്ന് ഗാന്ധിജി പഠിപ്പിച്ചിട്ടുണ്ട്. | സ്വപ്നക്കൂട് |
ഗുപ്തന് ചൂടുള്ള ചായ ഊതി ഊതി കുടുക്കുന്നതായിരുന്നു ഇഷ്ടം | ഹരികൃഷ്ണൻസ് |
കമ്പിളി പൊതപ്പ്..കമ്പിളി പൊതപ്പ് | റാംജി റാവു സ്പീക്കിങ് |
വേണമെങ്കിൽ അര മണിക്കൂർ മുൻപേ പുറപ്പെടാം | റാംജി റാവു സ്പീക്കിങ് |
എച്ചൂസ് മീ, ഏതു കോളേജിലാ |
കാവിലമ്മേ..ശക്തി തരൂ |
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം |
ജസ്റ്റ് റിമമ്പർ ദാറ്റ് |
ഹോട്ടലാണെന്ന് വിചാരിച്ച് ബാർബർ ഷോപ്പിൽ കയറിയ ആൾ |
My phone number is double-two double-five |
ചിലപ്പോ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ |
ഞാൻ മാത്രമല്ല, ഇവനും ഉണ്ടാർന്നു |
തട്ടത്തിൻ മറയത്താണല്ലേ |
ചില നേരത്തെ സ്വഭാവം കണ്ടാൽ എടുത്ത് കിണറ്റിലിടാൻ തോന്നും |
ഊഹുഹുഹുഹുഹു… |
എന്തോന്നാടേ ഇത്? |
പ്ലീസ്..ഉപദ്രവിക്കരുത് |
ഡോണ്ടു.. ഡോണ്ടു.. |
ഇവൾ നമ്മളെക്കാൽ തറയാടാ |
എൻ്റെ സിവനേ |
എന്താടോ വാര്യരേ ഞാൻ നന്നാവാത്തെ? |
വെറൂതേ വീട്ടുകാരെ പറയിപ്പിക്കാൻ |
ഇത് കൊള്ളാലോടാ സംഭവം..എങ്ങനെ ഒപ്പിച്ചെടുത്തു |
ലേശം ഉളുപ്പ്.. |
ഭീകരണാണവൻ..കൊടും ഭീകരൻ |
മുണ്ടല്ലെടാ ഹമുക്കേ |
ഇതിലും വലുത് എന്തോ വരാനുണ്ടായിരുന്നതാ |
ഹെൻ്റെ പൊന്നോ… |
എഴീച്ചു പോടേ.. |
നീ പണ്ടാര ഗ്ലാമറായല്ലോ മച്ചാനേ |
താനാരുവാ |
എൻ്റമ്മേ ഞാനീ പത്രക്കാരെക്കൊണ്ട് തോറ്റൂ |
വിശാലഹൃദയനായ ആശാൻ ക്ഷമിച്ചിരിക്കുന്നു |
പുരുഷു എന്നെ അനുഗ്രഹിക്കണം |
നീ പൊന്നപ്പനല്ലടാ തങ്കപ്പൻ! |
എടാ ദാസാ, ഏതാ ഈ അലവലാതി? |
എനിക്ക് എഴുതാനല്ലേ അറിയൂ സർ, വായിക്കാൻ അറിയില്ലല്ലോ |
സുലൈമാനി ഒരു വികാരമാണ് |
വിവരമില്ലാത്തവൻ ആണെങ്കിലും സത്യമേ പറയൂ |
താക്കോൽ വച്ചത് മരുന്ന് കുപ്പീല് |
കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി |
സവാരി ഗിരി ഗിരി |
കുന്നംകുളം മാപ്പ് |
ഈ ഉപകാരം ഞാൻ മറന്നാലും മരിക്കില്ല |
അവരുടെ ആവശ്യം തനിക്കനാവശ്യമായിരിക്കും |
നീയും കലക്കുവാണോ ഗൊച്ചുഗള്ളീ.. |
ഇവൾ സംഘഗാനം വരെ ഒറ്റയ്ക്ക് പാടിയിട്ടുണ്ട്. |
ഇതൊക്കെ എന്ത്? |
നാളെമുതൽ, ഇതാ ഇന്നുമുതൽ. ഇതാ ഇന്നുമുതൽ ഇതാ നാളെമുതൽ |
ദൈവമേ, മിന്നിച്ചേക്കണേ.. |
ഇങ്ങനെ സംസ്കാരല്ലാതെ പെരുമാറാൻ കുട്ടിയെ ആരാ പഠിപ്പിച്ചേ? |
എന്നെ തളർത്താനുള്ള സൈക്കോളജിക്കൽ മൂവ്.. |
കൈകാലില്ലാത്തവനാണേ..എന്തെങ്കിലും തരണേ..ഹമ്മോ, ഹമ്മോ, ഹമ്മഹമ്മഹമ്മോ |
തിരക്കഥ വേണോ തിരക്കഥ…! |
അത് മനസിലാക്കാനുള്ള സെൻസ് ഉണ്ടായിരിക്കണം, സെൻസിബിളിറ്റി ഉണ്ടായിരിക്കണം |
നേരാ തിരുമേനീ, ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല |
അരെ വാാാാ.. |
ഇതൊക്കെ എന്ത്! |
അപ്പോഴേ എനിക്ക് തോന്നി ടമാർ പടാർ |
ഞാനൊരു വികാ…… ര ജീവിയാണ് |