ഇൻ്റർനെറ്റും ആരോഗ്യ അവബോധവും

മലയാളികൾക്ക് ഏതു തരം രോഗങ്ങളെക്കുറിച്ചാണ് അവബോധം ആവശ്യമുള്ളത് എന്നത് അറിയാൻ എനിക്ക് വളരെ അധികം ആഗ്രഹമുണ്ട്. ഒരു ഡോക്ടർ എന്ന നിലയിലും, ഇൻ്റർനെറ്റിൽ ആരോഗ്യത്തെ സംബന്ധിച്ച ലേഖനങ്ങൾ എഴുതുന്ന വ്യക്തി എന്ന നിലയിലും എനിക്ക് ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണം എന്ന ആഗ്രഹവുമുണ്ട്. ഉത്തരം കിട്ടാനായി ഞാൻ ആദ്യം ചെന്ന് നോക്കിയത് ഗൂഗിളിൽ തന്നെയാണ്.

രോഗം മാറാൻ മതത്തിൽ എന്തൊക്കെ ചെയ്യാം എന്ന സെർച്ച് ആണ് ഹൈലൈറ്റ്. ഇത് കൂടാതെ, രോഗം വരാതിരിക്കാൻ എന്തു ചെയ്യാമെന്നും, രോഗം പരത്തുന്നവ എന്താണെന്നുമൊക്കെ ആളുകൾ തിരഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. മോശമില്ല. അടുത്തതായി തിരഞ്ഞത് ആരോഗ്യം എന്ന വാക്കായിരുന്നു.

ആരോഗ്യ വാർത്തയും, ആരോഗ്യ പ്രസംഗങ്ങളും, മലയാളത്തിൽ ആരോഗ്യവിഷയങ്ങളും കേൾക്കാൻ താല്പര്യമുള്ള ജനത. നല്ല കാര്യം. ഇനി മരുന്ന് എന്ന് തിരഞ്ഞ് നോക്കിയാലോ?

മരുന്ന് മാഫിയ, മരുന്ന് വില, മരുന്ന് പരീക്ഷണം എന്നിവയൊക്കെ ഒരു ശരാശരി ഓൺലൈൻ മലയാളിയെ വല്ലാതെ ആകുലപ്പെടുത്തുന്നുണ്ട് എന്നത് വ്യക്തമാണ്. ഇനി, ശരീരത്തെക്കുറിച്ച് മലയാളി എന്തറിയാനാണ് ആഗ്രഹിക്കുന്നത്?

റേസിസ്റ്റ് മലയാളി ഇവിടെ തലപൊക്കുന്നു. ശരീരം വെളുക്കുന്നതിനാണ് ഏറ്റവും ഡിമാൻ്റ്. നീളം വയ്ക്കാനും, തടിക്കാനും ശ്രമിക്കുന്നവരുണ്ട്. സ്ത്രീകളെക്കുറിച്ച് മലയാളി അറിയാൻ ശ്രമിക്കുന്നുണ്ടോ?

സ്ത്രീക്ക് സുരക്ഷയും, ശാക്തീകരണവുമൊക്കെ വേണ്ടത് തന്നെ, എന്നാലും മലയാളികൾക്ക് കൗതുകം സ്ത്രീകളുടെ സ്ഖലനം, വശീകരണം, ശുക്ലം, മനശാസ്ത്രം എന്നിവയിലാണ്.

ഗൂഗിളിനെ കൂടാതെ, ഞാൻ വിക്കിപീഡിയയിലും തിരഞ്ഞു. ആരോഗ്യത്തെയും, മനുഷ്യശരീരത്തെയും കുറിച്ചുള്ള വിക്കിപീഡിയ താളുകളിൽ 2018 വർഷത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട താളുകൾ ക്രമത്തിൽ കൊടുത്തിരിക്കുന്നു. (അവലംബം)

 1. സ്വയംഭോഗം
 2. ഔഷധ സസ്യങ്ങളുടെ പട്ടിക
 3. എലിപ്പനി
 4. എയ്ഡ്സ്
 5. യോനി
 6. കഞ്ചാവ്
 7. മഞ്ഞപ്പിത്തം
 8. ഡെങ്കിപ്പനി
 9. ക്ഷയം
 10. ലിംഗം

അടുത്തതായി ഈ ബ്ലോഗിൽ നിന്നുള്ള തിരച്ചിൽ പദങ്ങൾ തന്നെയാണ് ഞാൻ പഠനവിധേയമാക്കിയത്. ബ്ലോഗിനകത്തുള്ള സെർച്ച് ബാറിൽ തിരഞ്ഞ പദങ്ങൾ എനിക്ക് കാണാനാവും. ബ്ലോഗിലെ 2018-വർഷത്തിലെ ആരോഗ്യസംബന്ധമായ തിരച്ചിൽ പദങ്ങൾ മാത്രം ഇവിടെ കൊടുക്കുന്നു.

 1. പ്രസവശേഷം വയർ കുറയ്ക്കാൻ തുണി കെട്ടാമോ?
 2. വെള്ളപ്പാണ്ട് അനുഭവങ്ങൾ
 3. മൈലേജിന് ഉള്ള മരുന്ന്
 4. സാധനം പവർഫുൾ മെഡിസിൻ
 5. സിസേറിയൻ മൂത്രം ട്യൂബ്
 6. പത്തോളജി വിഭാഗം എന്തിന്റെ

അങ്ങനെ ഈ ആശാന് പ്രജകളുടെ ഇംഗിതങ്ങൾ ഏകദേശമൊക്കെ മനസിലായി വരുന്നുണ്ട്. പ്രജാവൽസലയായ ആശാൻ എന്നെങ്കിലും ഈ ലിസ്റ്റുകളിലുള്ള വിഷയങ്ങളെക്കുറിച്ചൊക്കെ എഴുതുന്നതായിരിക്കും. എല്ലാവർക്കും ശുഭദിനം.

ഈ സീരീസിലെ പഴയ പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ

7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?

8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ? 

9. ഇന്ന് തലവേദനയാണ് ചേട്ടാ!

10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ മരിച്ചു പോകുന്നത്?

11. ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1), (ഭാഗം 2)

12. ആൺ-സിസ്റ്റർ ഇല്ലാത്ത കാലം

13. വിക്കിപീഡിയയും ആധുനിക വൈദ്യവും

14. തല്ല് കിട്ടിക്കഴിഞ്ഞാൽ എന്ത് ചെയ്യണം?

15. ഡോക്ടർമാർ ഓൺലൈനിൽ ഇടപെടുമ്പോൾ

മലയാളം സിനിമകളിലെ പ്രശസ്ത സംഭാഷണശകലങ്ങൾ

മലയാളസിനിമയിലെ പ്രശസ്തമായ സംഭാഷണശകലങ്ങൾ ശേഖരിക്കുന്നതിനായി ഫേസ്ബുക്കിൽ ആരംഭിച്ച ഒരു ക്രൗഡ്സോഴ്സിങിന് വളരെ നല്ല പ്രതികരണങ്ങളാണുണ്ടായത്. ഇതിലൂടെ ശേഖരിച്ച 200-ലധികം സംഭാഷണശകലങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു. ഈ വിവരസഞ്ചയം മുഴുവൻ പബ്ലിക് ഡൊമൈനിൽ ആയതുകൊണ്ട് ആർക്കും ഇവ സ്വതന്ത്രമായി പകർത്തുകയും, തിരുത്തുകയും ആവാം. ഈ സംരംഭത്തിൽ നിങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. ഈ ലിങ്കിൽ ചെന്ന് പുതിയ സംഭാഷണശകലങ്ങൾ ചേർക്കുകയോ, നിലവിലുള്ളവ വികസിപ്പിക്കുകയോ ആവാം. മലയാളഭാഷയെക്കുറിച്ചും, സംസ്കാരത്തെക്കുറിച്ചും പഠിക്കാൻ താല്പര്യമൂള്ളവർക്ക് ഈ സഞ്ചയം ഉപകാരപ്രദമായിരിക്കും.

സംഭാഷണശകലംസിനിമകഥാപാത്രത്തിൻ്റെ പേര്
എന്റെ തല… എന്റെ ഫുൾ ഫിഗർ .. എന്റെ തല… എന്റെ ഫുൾ ഫിഗർ .. ഉദയനാണ് താരം സരോജ് കുമാർ
പാർട്ടി അല്ലല്ലോ നെട്ടൂരാനേ , പാർട്ടിക്കാരല്ലേ പറയുന്നത്ലാൽ സലാംDK ആന്റണി
തളിയാനേ പനി നീര്ഗോഡ് ഫാദര്‍അച്ഛമ്മ
കയറി വാടാ മക്കളേ….ഗോഡ് ഫാദര്‍അഞ്ഞൂറാന്‍
Sex is not a promiseമായാനദിഅപര്‍ണ്ണ
എന്താ പെൺകുട്ടികൾക്ക് ഇങ്ങനെ സിമ്പിൾ ഡ്രസ്സ്‌ ധരിക്കുന്നവരെ ഇഷ്ടമല്ലേ.? ഡോണ്ട് ദേ ലൈക്?ഇൻ ഹരിഹർ നഗർഅപ്പുക്കുട്ടൻ
ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ!യോദ്ധഅപ്പുക്കുട്ടൻ
കലങ്ങിയില്ലയോദ്ധഅപ്പുക്കുട്ടൻ
അശോകനു ക്ഷീണമാവാം യോദ്ധാഅപ്പുക്കുട്ടന്റെ അമ്മ
കഥയുടെ പേര് ചിറകൊടിഞ്ഞ കിനാവുകൾഅഴകിയ രാവണൻഅംബുജാക്ഷൻ
എനിക്കറിയാം ഇവന്‍റെ അച്ഛന്റെ പേര് പീതാംബരന്‍ എന്നല്ലേ?മിന്നാരംഅയ്യര്‍
ഉണ്ണി മധുരം…പവിത്രംഇന്നസൻ്റ്
ഈ അളിഞ്ഞ സാധനത്തേയാണോ ഞാന്‍ അളിയാന്നു വിളിക്കേണ്ടത്?തിളക്കംഉണ്ണി
ആടിക്കോള്ളൂ, കുട്ടി വെളുക്കണവരെ ആടിക്കൊള്ളൂ… മണിചിത്രത്താഴ്ഉണ്ണിത്താന്‍
താക്കൊലെടുക്കാതരുണോദയത്തില്‍..മണിച്ചിത്രത്താഴ്ഉണ്ണിത്താന്‍
മേക്കപ്പിനൊക്കെ ഒരു പരിധി ഇല്ലേഉദയനാണ് താരംഉദയന്‍
എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ.. എനിയ്ക്ക തോർമ്മയില്ലകിലുക്കംകിട്ടുണ്ണി
ഞാൻ എന്നെത്തന്നെ വിളിക്കുന്നത് ബിമൽ കുമാർ എന്നാണ്കുഞ്ഞിക്കൂനൻകുഞ്ഞന്‍
നമ്മടെ ക്രോസിനാദിവടകം റെഡി ആയോ?കിന്നരിപ്പുഴയോരംകുഞ്ഞികൃഷ്ണന്‍
അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻസന്ദേശംകുമാരൻ പിള്ള
ഇതല്ല ഇതിന്റപ്പുറം ചാടിക്കടന്നവനാണീ കെ.കെ.ജോസഫ് (ജോസപ്പ്)..വിയറ്റ്നാം കോളനികെ.കെ.ജോസഫ്
അയ്യേ, ഇവനാണോ പരിഷ്കാരി?കോട്ടയം കുഞ്ഞച്ചൻകോട്ടയം കുഞ്ഞച്ചൻ
ഇത്ര ചീപ്പായിരുന്നോ ആർട്ടിസ്റ്റ് ബേബിമഹേഷിൻ്റെ പ്രതികാരംക്രിസ്പിൻ
ശ്വാസകോശം വന്നോ?മഹേഷിൻ്റെ പ്രതികാരംക്രിസ്പിൻ
വിടമാട്ടെ!മണിച്ചിത്രത്താഴ്ഗംഗ
വയനാട്.. താമരശ്ശേരി ചുരം…ഇമ്മളെ താമരശ്ശേരി ചുരം ന്നുടി.പി ബലഗോപാലൻ എം.എചന്ദ്രൻ കുട്ടി
ടാസ്കി വിളിയെടാ, ടാസ്കിതേന്മാവിൻ കൊമ്പത്ത്ചേക്കുട്ടി
താൻ ആരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ താൻ എന്നോടു ചോദിക്ക്, താൻ ആരാണെന്ന്. തനിക്കു ഞാൻ പറഞ്ഞുതരാം താൻ ആരാണെന്ന്.തേന്മാവിൻ കൊമ്പത്ത്ചേക്കുട്ടി
കൊഴപ്പായോ? കൊഴപ്പാവും ന്നാ തോന്നുന്നെഗോഡ് ഫാദർജഗദീഷ് മുകേഷ്
മ്മക്ക് ഒരു നാരങ്ങവെള്ളം കുടിച്ചാലോതൂവാനത്തുമ്പികള്‍ജയകൃഷ്ണന്‍
വേലക്കാരിയാണെങ്കിലും നീ എൻ മോഹവല്ലിമേലേപ്പറമ്പിൽ ആണ്വീട്ജയകൃഷ്ണൻ
എവിടെ യായിരുന്നു ഇത്ര കാലം‌?ഇന്ത്യൻ റുപ്പീജയപ്രകാശ്
എനിക്ക് ഒരു പെങ്ങൾ ഉണ്ടായിരുന്നേ ദേ ഇവനേ ഞാൻ കെട്ടിച്ചു കൊടുക്കൂമായാവിജയിൽ സൂപ്രണ്ട് (കൊച്ചിൻ ഹനീഫ)
നീ വലിയവനാണെന്ന് കരുതി ഞാൻ ചെറിയവനാകുന്നില്ലകൃഷ്ണനും രാധയുംജോൺ
ഇത്രയ്ക്ക് പോപ്പുലറായ എന്നെ കണ്ടിട്ട് മനസിലായില്ലേടാ ജാഡ തെണ്ടീചതിക്കാത്ത ചന്തു ഡാൻസ് മാസ്റ്റർ വിക്രം
കര്‍ണന്‍,നെപ്പോളിയന്‍,ഭഗത് സിംഗ്.. ഇവര്‍ മൂന്നു പേരുമാണ് എന്നുമെന്റെ ഹീറോസ്.. You see the irony..dont you?!!7th ഡേഡേവിഡ്
ആരും സഞ്ചരിക്കാത്ത വഴികളിൽ ഞാൻ സഞ്ചരിക്കും ഒരു ഭ്രാന്തനെ പോലെമണിച്ചിത്രത്താഴ്ഡോ. സണ്ണി
ഇതാണോ നീ പറഞ്ഞ ആ വട്ടൻ?മണിച്ചിത്രത്താഴ്ഡോ. സണ്ണി
വിജയാ, നമുക്കെന്താ ഈ ബുദ്ധി നേരത്തേ തോന്നാത്തത്?നാടോടിക്കാറ്റ്ദാസൻ
ഊഷ്മളത…!!ഓം ശാന്തി ഓശാനപൂജ
തളരരുത് രാമങ്കുട്ടീ, തളരരൂത്കല്യാണരാമൻ പ്യാരി
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്സന്ദേശംപ്രഭാകരൻ
കുട്ടി ചിലപ്പോൾ വെടിയുണ്ടകളെ നേരിടേണ്ടി വന്നേക്കാം, അപ്പോൾ വിരിമാറ് കാണിച്ചുകൊടുക്കേണ്ടി വരുംസന്ദേശംപ്രഭാകരൻ
സുലൈമാനി കുടിച്ചവര്‍കാല്ലേ അതിന്‍റെ രുചി അറിയൂ…!ഉസ്താദ് ഹോട്ടല്‍ഫൈസി
Maybe we are poor. coolies… trolley pullers .But we are not beggars!അങ്ങാടിബാബു
ഞാനേ കണ്ടോള്ളൂ… ഞാന്‍ മാത്രേ കണ്ടോള്ളൂനന്ദനംബാലാമണി
ചേട്ടന് ഇതിനെപ്പറ്റി വലിയ ഐഡിയ ഒന്നും ഇല്ലല്ലേമഹേഷിൻ്റെ പ്രതികാരംബിൻസി
കൊച്ചി പഴയ കൊച്ചി അല്ലെന്നറിയാം, പക്ഷെ ബിലാൽ പഴയ ബിലാൽ തന്നെയാബിഗ് ബിബിലാൽ
മഹേഷേ, ഗിരീഷെ, സുരേഷേ..മഹേഷിന്റെ പ്രതികാരംബെബിച്ചായന്‍
വട്ടല്ല…. വട്ടല്ല…!!മഹേഷിന്റെ പ്രതികാരംബേബീച്ചായന്‍
ഇതൊക്കെ എല്ലാരും അറിഞ്ഞിട്ടാണോടീ ചെയ്യുന്നത്ഓം ശാന്തി ഓശാനമത്തായി ഡോക്ടര്‍
ഉർവ്വശി തിയേറ്റർ കിടക്കേണ്ടിടത്ത് ഉറുമീസ് തമ്പാൻ ആണല്ലോ റാംജി റാവു സ്പീക്കിങ് മത്തായിച്ചേട്ടൻ
ഓവർ ആക്റ്റ് ചെയ്ത് ചളമാക്കാതെടാ പുല്ലേഇൻ ഹരിഹർ നഗർമഹാദേവൻ
ലേലു അല്ലു, ലേലു അല്ലൂ, അഴിച്ച് വിടൂതേന്മാവിൻ കൊമ്പത്ത്മാണിക്യൻ
നീ എറങ്ങലൂ, ഞാന്‍ കേറലൂകൃഷ്ണഗുടിയില്‍ ഒരു പ്രണയകാലത്ത്മീനാക്ഷി
നന്ദി മാത്രമേ ഉള്ളൂ അല്ലേ?മീശ മാധവൻമുകുന്ദനുണ്ണി
കാണാൻ ഒരു ലുക്കില്ലാ എന്നേ ഉള്ളൂ, ഭയങ്കര ബുദ്ധിയാമീശ മാധവൻമുകുന്ദനുണ്ണി
ഞങ്ങള് ച്വോറാന് തിന്നണത്‌.. അതോണ്ട് ഞങ്ങക്ക് ഹിന്ദി അറിയാനും പാടില്ലപഞ്ചാബി ഹൌസ്രമണൻ
തീരുമ്പോ തീരുമ്പോ പണി തരാന്‍ ഞാനെന്താ കുപ്പീന്നിറക്കിവിട്ട ഭൂതമോ?പഞ്ചാബി ഹൌസ്രമണൻ
എനിക്ക് ഈ പണി അറിയുകയേ ഇല്ല, പക്ഷെ ഇവന് നന്നായി അറിയാംപഞ്ചാബി ഹൗസ്രമണൻ
അതായത് ഉത്തമാപഞ്ചാബി ഹൗസ്രമണൻ
മുതലാളി…. ചങ്ക് ചക ചാകാപഞ്ചാബി ഹൗസ്രമണൻ
ഒരു പ്രത്യേക തരം ജീവിതം അണല്ലേ???ഗോളാന്തരവാർത്തരമേശൻ നായർ, ദാസൻ
എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് വിജയാനാടോടിക്കാറ്റ് രാംദാസ്
ഏതു കമ്പനീലെ യന്ത്രാ??മീശമാധവന്‍രുഗ്മിണി
അശോകനു ക്ഷീണം ആവാംയോദ്ധവസുമതി
ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോൾ ക്യാമറയും ഒപ്പം ചാടട്ടേചിന്താവിഷ്ടയായ ശ്യാമളവിജയൻ
ഞാന്‍ ഒരു സീസണല്‍ ഭക്തന്‍ ആകണമെന്നാണോ അച്ഛന്‍ പറയുന്നത്?ചിന്താവിഷ്ടയായ ശ്യാമളവിജയന്‍
വേദനിക്കുന്ന കോടീശ്വരൻഅഴകിയ രാവണൻശങ്കർദാസ്
അയ്യോ അച്ഛാ പോകല്ലേചിന്താവിഷ്ടയായ ശ്യാമളശ്യാമളയുടെ മക്കൾ
എന്‍റെ തല.., എന്‍റെ ഫുള്‍ ഫിഗര്‍… അങ്ങനെ അങ്ങനെ അങ്ങനെ..ഉദയനാണ് താരംസരോജ് കുമാര്‍
ഇപ്പോ… ശെരിയാക്കി തരാം ശരിയാക്കിത്തരാംവെള്ളാനകളുടെ നാട്സുലൈമാൻ
അളിയൻ ഈ വീട്ടിൽ ഹലുവ കൊണ്ടുവരരുത്മിഥുനംസേതുമാധവൻ കുറുപ്പ്
എന്നെയൊന്ന് കെട്ടിപ്പിടിച്ചു കരഞ്ഞാത്തീരാവുന്ന പ്രശ്നമേ ഇപ്പൊ നിനക്കുള്ളൂ.മഹേഷിന്റെ പ്രതികാരംസൗമ്യയുടെ അമ്മ
നീയൊക്കെ എന്തിനാാ.. പഠിക്കുന്നത്?ഗോഡ്ഫാദർസ്വാമിനാഥൻ
അസ്തഗ്ഫിറുള്ളാ..KL10 പത്ത്
സാധനം കയ്യിലുണ്ടോ?അക്കരെ അക്കരെ അക്കരെ
തിമോത്തി അല്‍ബാനി…അക്കരെ നിന്നൊരു മാരന്‍
നമുക്ക് ചോയ്ച്ച് ചോയ്ച്ച് പോകാംഅയാൾ കഥയെഴുതുകയാണ്
ദേവന്മാർക്കു പോലും അറിയില്ല, സ്ത്രീയുടെ മനസിലെ രഹസ്യങ്ങൾ. പിന്നെയാണോ മനുഷ്യർക്ക്?അരികെ
തോമസുകുട്ടീ വിട്ടോടാഇൻ ഹരിഹർ നഗർ
കാക്ക തൂറീന്നാ തോന്നുന്നത്ഇൻ ഹരിഹർ നഗർ
ഓവർ ആക്റ്റ് ചെയ്ത് ചളമാക്കല്ലേടാ പുല്ലേഇൻ ഹരിഹർനഗർ
ഊ…… ജ്വലമായിരുന്നു പ്രകടനംഇരുപതാം നൂറ്റാണ്ട്
ഇരവഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കിൽ കാഞ്ചന മൊയ്തീനുള്ളതാഎന്നു നിൻ്റെ മൊയ്ദീൻ
കുറച്ച് കഞ്ഞി എടുക്കട്ടെ മാണിക്യാ..?ഒടിയൻ
ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേഒരു വടക്കന്‍ വീരഗാഥ
ഓർമ്മയുണ്ടോ ഈ മുഖംകമ്മീഷ്ണർ
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർകല്യാണരാമന്‍
അതെന്താടാ നിനക്ക് ചോറ് വേണ്ടാത്തേ…കല്യാണരാമൻ
Melcowകല്യാണരാമൻ
കത്തി താഴെ ഇടെടാ!കിരീടം
മുഛേ ഹിന്ദി മാലൂം..mmm..കിലുക്കം
വെൽക്കം റ്റു ഊട്ടി, നൈസ് റ്റു മീറ്റ് യൂകിലുക്കം
കിട്ടിയാൽ ഊട്ടി, കിട്ടിയില്ലെങ്കിൽ ചട്ടികിലുക്കം
വട്ടാണല്ലേ?കിലുക്കം
അടിച്ചു മോളേ!!!!കിലുക്കം
ഉം..കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, ഒരുപാട് കേട്ടിട്ടുണ്ട്കിലുക്കം
അപ്പോ, ശരിക്കും ഭ്രാന്താണല്ലേ?കിലുക്കം
മ..മ..മ മത്തങ്ങാത്തലയാകിലുക്കം
എച്ചി എന്നും എച്ചി തന്നടേകിലുക്കം
പൊരിച്ച കോഴീൻ്റെ മണംകിലുക്കം
ജ്യോതിയും വന്നില്ല, കുന്തവും വന്നില്ലകിലുക്കം
പോയി കിടന്നു ഉറങ്ങു പെണ്ണെ കിലുക്കം
ഞാന്‍ എന്‍റെ… സ്വന്തം കാറില്‍ വരുംകിലുക്കം
ആന ഇവളെക്കണ്ട് ഓടിക്കാണുംകിലുക്കം
മുദ്ര ശ്രദ്ധിക്കണം മുദ്രചതിക്കാത്ത ചന്തു
അതെന്താടോ താൻ ഒരർത്ഥം വച്ച് സംസാരിക്കുന്നേ?ചന്ദ്രലേഖ
റോസിക്ക് എന്നെ ഇഷ്ടമില്ലെങ്കിൽ റോസി ഇവിടെന്ന് പൊയ്ക്കോചാന്ത് പൊട്ട്
എന്നെ കൊല്ലാതിരിക്കാൻ പറ്റ്വോ?.. ഇല്ലല്ലേ?ചിത്രം
ക്യാമറയും കൂടെ ചാടട്ടെചിന്താവിഷ്ടയായ ശ്യാമള
ഞാൻ ഈ പോളിടെക്നിക്കിൽ ഒന്നും പോയിട്ടില്ലതലയണമന്ത്രം
നീ പോ മോനേ ദിനേശാനരസിംഹം
എന്തോ ഇഷ്ട്ടമാണ് ആളുകൾക്കെന്നെനരസിംഹം
അങ്ങനെ പവനായി ശവമായിനാടോടിക്കാറ്റ്
ഗഫൂർ കാ ദോസ്ത്നാടോടിക്കാറ്റ്
പെട്ടെന്ന് തീർത്താൽ ഉടനേ അടുത്ത പണി തരാംപഞ്ചാബി ഹൗസ്
ആരും ഇല്ലെടാ ഇവിടെ എനിക്കൊന്ന് സംസാരിക്കാൻപഞ്ചാബി ഹൗസ്
ജബാ ജബാപഞ്ചാബി ഹൗസ്
ചെറിയവട കൊടുത്ത് വലിയ വട വാങ്ങി.പാണ്ടിപ്പട
പകച്ചു പോയെൻ്റെ ബാല്യംപ്രേമം
ജാവ സിമ്പിളും പവർഫുളും ആണ്പ്രേമം
നീ എവിടെന്ന് വന്നെടാ മരഭൂതമേപ്രേമം
എൻ്റെ ഐഡിയ ആയിപ്പോയി, നിൻ്റെ ആയിരുന്നെങ്കിൽ കൊന്നേനെമഹേഷിൻ്റെ പ്രതികാരം
ചേട്ടൻ സൂപ്പറാമഹേഷിൻ്റെ പ്രതികാരം
കുങ്ഫൂ ഒക്കെ കോമഡി അല്ലേ ചേട്ടാമഹേഷിൻ്റെ പ്രതികാരം
How many kilometers from Miami beach to Washington DC?മഴ പെയ്യുന്നു, മദ്ദളം കൊട്ടുന്നു
നീ പൊന്നപ്പനല്ലെടാ, തങ്കപ്പൻ!മാന്നാര്‍ മത്തായി സ്പീകിങ്ങ്
ജപ്പാനിൽ അച്ഛനെ അളിയൻ എന്നാണ് വിളിക്കുന്നെ. താൻ തൻ്റെ അച്ഛനെ അളിയൻ എന്നാണോ വിളിക്കുന്നേ?മിന്നാരം
കുഞ്ഞിന്‍റെ പേര് മല…മിന്നാരം
ബിരിയാണീടെ ഭ..മിന്നാരം
ഞാനല്ല, എൻ്റെ ഗർഭം ഇങ്ങനല്ലമേലേപ്പറമ്പിൽ ആണ്വീട്
പാൻ്റ്, പാൻ്റ്…മേലേപ്പറമ്പിൽ ആണ്വീട്
നാളെ കാവിലെ പാട്ട് മത്സരത്തിന് കാണാംയോദ്ധാ
കാവിലെ പാട്ടു മത്സരത്തിനു കാണാം യോദ്ധാ
കുട്ടി മാമ ഞാൻ ഞെട്ടി മാമയോദ്ധാ?
ബീഡി ഉണ്ടോ സഖാവേ, ഒരു തീപ്പെട്ടി എടുക്കാൻലാൽ സലാം
ഇപ്പ ശര്യാക്കിത്തരാ..വെള്ളാനകളുടെ നാട്
അത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ് , എന്നെ മാത്രം ഉദ്ദേശിച്ചാണ്സി.ഐ.ഡി മൂസ
മലയാളമറിയാത്ത ഇവന് എങ്ങനെ ഇംഗ്ലിഷ് അറിയാനാ..സുഡാനി ഫ്രം നൈജീരിയ
എനിക്കും സിയാദിനുമൊക്കെ കോച്ച് ആയിരിക്കാനാകും വിധിസുഡാനി ഫ്രം നൈജീരിയ
അവനവൻ്റെ ജട്ടി അവനവൻ തന്നെ അലക്കണം എന്ന് ഗാന്ധിജി പഠിപ്പിച്ചിട്ടുണ്ട്.സ്വപ്നക്കൂട്
ഗുപ്തന് ചൂടുള്ള ചായ ഊതി ഊതി കുടുക്കുന്നതായിരുന്നു ഇഷ്ടംഹരികൃഷ്ണൻസ്
കമ്പിളി പൊതപ്പ്..കമ്പിളി പൊതപ്പ്റാംജി റാവു സ്പീക്കിങ്
വേണമെങ്കിൽ അര മണിക്കൂർ മുൻപേ പുറപ്പെടാംറാംജി റാവു സ്പീക്കിങ്
എച്ചൂസ് മീ, ഏതു കോളേജിലാ
കാവിലമ്മേ..ശക്തി തരൂ
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം
ജസ്റ്റ് റിമമ്പർ ദാറ്റ്
ഹോട്ടലാണെന്ന് വിചാരിച്ച് ബാർബർ ഷോപ്പിൽ കയറിയ ആൾ
My phone number is double-two double-five
ചിലപ്പോ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ
ഞാൻ മാത്രമല്ല, ഇവനും ഉണ്ടാർന്നു
തട്ടത്തിൻ മറയത്താണല്ലേ
ചില നേരത്തെ സ്വഭാവം കണ്ടാൽ എടുത്ത് കിണറ്റിലിടാൻ തോന്നും
ഊഹുഹുഹുഹുഹു…
എന്തോന്നാടേ ഇത്?
പ്ലീസ്..ഉപദ്രവിക്കരുത്
ഡോണ്ടു.. ഡോണ്ടു..
ഇവൾ നമ്മളെക്കാൽ തറയാടാ
എൻ്റെ സിവനേ
എന്താടോ വാര്യരേ ഞാൻ നന്നാവാത്തെ?
വെറൂതേ വീട്ടുകാരെ പറയിപ്പിക്കാൻ
ഇത് കൊള്ളാലോടാ സംഭവം..എങ്ങനെ ഒപ്പിച്ചെടുത്തു
ലേശം ഉളുപ്പ്..
ഭീകരണാണവൻ..കൊടും ഭീകരൻ
മുണ്ടല്ലെടാ ഹമുക്കേ
ഇതിലും വലുത് എന്തോ വരാനുണ്ടായിരുന്നതാ
ഹെൻ്റെ പൊന്നോ…
എഴീച്ചു പോടേ..
നീ പണ്ടാര ഗ്ലാമറായല്ലോ മച്ചാനേ
താനാരുവാ
എൻ്റമ്മേ ഞാനീ പത്രക്കാരെക്കൊണ്ട് തോറ്റൂ
വിശാലഹൃദയനായ ആശാൻ ക്ഷമിച്ചിരിക്കുന്നു
പുരുഷു എന്നെ അനുഗ്രഹിക്കണം
നീ പൊന്നപ്പനല്ലടാ തങ്കപ്പൻ!
എടാ ദാസാ, ഏതാ ഈ അലവലാതി?
എനിക്ക് എഴുതാനല്ലേ അറിയൂ സർ, വായിക്കാൻ അറിയില്ലല്ലോ
സുലൈമാനി ഒരു വികാരമാണ്
വിവരമില്ലാത്തവൻ ആണെങ്കിലും സത്യമേ പറയൂ
താക്കോൽ വച്ചത് മരുന്ന് കുപ്പീല്
കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി
സവാരി ഗിരി ഗിരി
കുന്നംകുളം മാപ്പ്
ഈ ഉപകാരം ഞാൻ മറന്നാലും മരിക്കില്ല
അവരുടെ ആവശ്യം തനിക്കനാവശ്യമായിരിക്കും
നീയും കലക്കുവാണോ ഗൊച്ചുഗള്ളീ..
ഇവൾ സംഘഗാനം വരെ ഒറ്റയ്ക്ക് പാടിയിട്ടുണ്ട്.
ഇതൊക്കെ എന്ത്?
നാളെമുതൽ, ഇതാ ഇന്നുമുതൽ. ഇതാ ഇന്നുമുതൽ ഇതാ നാളെമുതൽ
ദൈവമേ, മിന്നിച്ചേക്കണേ..
ഇങ്ങനെ സംസ്കാരല്ലാതെ പെരുമാറാൻ കുട്ടിയെ ആരാ പഠിപ്പിച്ചേ?
എന്നെ തളർത്താനുള്ള സൈക്കോളജിക്കൽ മൂവ്..
കൈകാലില്ലാത്തവനാണേ..എന്തെങ്കിലും തരണേ..ഹമ്മോ, ഹമ്മോ, ഹമ്മഹമ്മഹമ്മോ
തിരക്കഥ വേണോ തിരക്കഥ…!
അത് മനസിലാക്കാനുള്ള സെൻസ് ഉണ്ടായിരിക്കണം, സെൻസിബിളിറ്റി ഉണ്ടായിരിക്കണം
നേരാ തിരുമേനീ, ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല
അരെ വാാാാ..
ഇതൊക്കെ എന്ത്!
അപ്പോഴേ എനിക്ക് തോന്നി ടമാർ പടാർ
ഞാനൊരു വികാ…… ര ജീവിയാണ്